ബോളിവുഡ് താരം കരീന കപൂർ വീണ്ടും അമ്മയാകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ടാമത് അമ്മയാകുന്നു എന്ന വാർത്ത താരദമ്പതികൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
“ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി പ്രതീക്ഷിക്കുകയാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി-” താരം വ്യക്തമാക്കി.
2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ 20ലായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം. ഇതിനിടയിൽ കരീന അഭിനയ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുത്തു എങ്കിലും പിന്നീട് വീണ്ടും സജീവമായി. ബോളിവുഡിലെ താര പുത്രിമാരിൽ ആരാധകരുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് കരീനകപൂറിന്റെ മകൻ.
ആദ്യ കുട്ടി ജനിക്കുന്നതിന് മുൻപ് താരം ഗർഭിണിയാണെന്ന് നിരവധി ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. നിറവയറുമായി കരീന കപൂർ പൊതുവേദിയിൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. ആ സമയത്ത് നിരവധി ഫോട്ടോഷൂട്ടുകളും റാമ്പ് വോക്കുകളും താരം നടത്തിയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ ഭാഷനിൽ ഇത്രയും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിച്ച കരീന കപൂറിന് നിരവധി കയ്യടികൾ ആണ് ലഭിച്ചത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കാറുള്ള കരീന പ്രസവ ശേഷം വീണ്ടും തന്റെ ആരോഗ്യം തിരിച്ചുപിടിച്ചു. താരം വീണ്ടും അമ്മയാകുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിലേക്ക് എത്തുന്നത് ഈ ചിത്രങ്ങളൊക്കെ ആണ്.