മലയാളികൾ അടങ്ങാത്ത ചിരിയോടെ കാണുന്ന ഒരു വെബ് സീരിസ് ആണ് കരിക്ക്. ഫാമിലി പാക്ക് എന്ന് പേരിട്ടിരിക്കുന്ന കരിക്കിന്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. യൂട്യൂബിൽ ട്രെൻഡിംഗ് നമ്പർ വൺ ആയി ഇപ്പോൾ നിലകൊള്ളുന്നതും ഈ വീഡിയോ തന്നെയാണ്. സോഷ്യൽ മീഡിയയിൽ നിന്നും അല്ലാതെയും മികച്ച അഭിപ്രായമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഫാമിലി പാക്കിൽ ബബിത എന്ന കഥാപാത്രമായി എത്തുന്നത് റീനു സണ്ണി ആണ്. കരിക്കിലെ മറ്റൊരു പ്രധാന താരമായ ഉണ്ണി മാത്യുസിന്റെ ഭാര്യയാണ് റിനു. റീനു ഇതിനു മുൻപ് സ്മൈൽ പ്ലീസ് എന്ന എപ്പിസോഡിലും അഭിനയിച്ചിരുന്നു. അതുപോലെ തന്നെ ഫാമിലി പാക്കിലെ ബിബീഷിന്റെ മൗഗ്ലി എന്ന പട്ടി ഉണ്ണിയുടെ യഥാർത്ഥ വളർത്തുനായയായ മൗഗ്ലിയാണ്.