കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. അർജുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രണയവിവാഹമാണ് അർജുന്റെയും ശിഖയുടെയും. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് താൻ വിവാഹിതനാകാൻ പോകുന്ന കാര്യം അർജുൻ അറിയിച്ചത്.
കരിക്കിലെ സഹനടനായ ജീവൻ സ്റ്റീഫൻ അർജുന് ആശംസകളുമായി എത്തിയത്. ‘ഏട്ടത്തിയമ്മേ’ എന്ന് ശിഖയെ അഭിസംബോധന ചെയ്താണ് ജീവൻ ആശംസകൾ അറിയിച്ചത്.
കരിക്ക് വെബ്സീരീസുകളിലൂടെയാണ് അർജുൻ ശ്രദ്ധ നേടുന്നത്. മിഥുൻ മാനുവൽ ചിത്രമായ ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലൂടെ സിനിമയിലും അഭിനയിച്ചു. അൻവർ റഷീദ് ചിത്രം ട്രാൻസിലും അർജുൻ അഭിനയിച്ചിരുന്നു. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ.
View this post on Instagram
View this post on Instagram