മലയാളികൾ അടങ്ങാത്ത ചിരിയോടെ കാണുന്ന ഒരു വെബ് സീരിസ് ആണ് കരിക്ക്. സ്മൈൽ പ്ലീസ് എന്ന് പേരിട്ടിരിക്കുന്ന കരിക്കിന്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. യൂട്യൂബിൽ ട്രെൻഡിംഗ് നമ്പർ വൺ ആയി ഇപ്പോൾ നിലകൊള്ളുന്നതും ഈ വീഡിയോ തന്നെയാണ്. സോഷ്യൽ മീഡിയയിൽ നിന്നും അല്ലാതെയും മികച്ച അഭിപ്രായമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
കല്യാണതലേന്നും കല്യാണ ദിവസവും ഉണ്ടാകുന്ന കൊല്ലാപ്പുകളെ അവതരിപ്പിക്കുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോയിൽ അഭിനയിക്കുന്ന ജീവൻ സ്റ്റീഫൻ എന്ന ഒരു വ്യക്തി തന്നെയാണ് ഇത് സംവിധാനവും ചെയ്തത്. ഒരു സാധാരണ മുറിയാണ് ജീവൻ സ്റ്റീഫൻ കല്യാണമണ്ഡപം ആയി ഒരുക്കിയിരിക്കുന്നത്. ഇത് എങ്ങനെയാണ് സാധ്യമായത് എന്നുള്ളതിന്റെ വീഡിയോ ഇപ്പോൾ ജീവൻ സ്റ്റീഫൻ പങ്കുവെച്ചിരിക്കുകയാണ്. കൊറോണയ്ക്ക് മുൻപ് കാലത്ത് നടന്ന ഒരു കല്യാണത്തിന്റെ കഥയാണ് ഈ വീഡിയോയിൽ പറയുന്നത്.