ധീരജ് ഡെന്നിയും ആദ്യാ പ്രസാദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. ചിത്രത്തിന്റെ ടീസർ മലയാളികളുടെ യങ്ങ് സൂപ്പർസ്റ്റാർ *പ്രിത്വിരാജ് സുകുമാരൻ* നവംബർ 1 കേരളപ്പിറവി ദിനത്തിൽ രാവിലെ 10 മണിക്ക് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കുന്നു.
രഞ്ജിൻരാജിന്റേതാണ് ചിത്രത്തിന്റെ സംഗീതം. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി മോഹനാണ്.