തന്റെ ആരാധകന്റെ വിയോഗത്തിൽ വികാരഭരിതനായി കണ്ണീർ വാർക്കുന്ന കാർത്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കാർത്തിയുടെ ചെന്നൈയിൽ ഉള്ള ആരാധക വൃന്ദത്തിലെ പ്രധാനികളിൽ ഒരാളായിരുന്നു നിത്യാനന്ദ്. അദ്ദേഹം ഒരു അപകടത്തിൽ മരിക്കുകയും ആ മരണ വീട്ടിൽ തന്റെ ആരാധകനെ അവസാനമായി കാണാൻ കാർത്തി ഇന്ന് രാവിലെ എത്തിച്ചേരുകയും ചെയ്തിരുന്നു. അവിടെ നിന്നുള്ള കാർത്തിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ തമ്പിയുടെ പ്രസ് മീറ്റിലും കാർത്തി പങ്കെടുത്തു.
മരണപ്പെട്ട ആരാധകനു വേണ്ടി ഒരു മിനിട്ടു മൗനം ആചരിച്ചതിനു ശേഷമാണു ആ പ്രസ് മീറ്റ് കാർത്തി ആരംഭിച്ചത് തന്നെ. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ കാർത്തിയും ജ്യോതികയും ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജീത്തു ജോസഫ്, കാർത്തി, ജ്യോതിക, സത്യരാജ് എന്നിവരും അതിഥി ആയി സൂര്യയും ആ പ്രസ് മീറ്റിൽ പങ്കെടുത്തു. തമ്പിയുടെ വിശേഷങ്ങൾക്ക് ഒപ്പം കൈദി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന കാര്യവും കാർത്തി സ്ഥിതീകരിച്ചു.