സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്
ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് തമിഴ് സിനിമയിലെ പ്രിയ നടൻ കാർത്തി തന്നെയാണ്.ട്വിറ്ററിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കുമ്പളങ്ങി നൈറ്റ്സ് മനോഹരമാണ്.അത് ഭംഗിയായി ഒഴുകുന്നു.ഒരേസമയം അത് നമ്മളെ രസിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.എനിക്കും ഒരുനാൾ ഇങ്ങനെ ഒരു സിനിമ ചെയ്യുവാൻ കഴിയട്ടെ”,അദ്ദേഹം കുറിച്ചു.