ഹിറ്റ് മേക്കർ കാർത്തിക് സുബ്ബരാജ് ചോലയുടെ സംവിധായകൻ സനൽകുമാർ ശശിധരനും നായകൻ ജോജു ജോർജ്ജിനും ആശംസകളേകി രംഗത്തെത്തിയിരിക്കുകയാണ്. കാർത്തിക് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികും ജോജുവും ചേർന്നാണ്. ഈ വെള്ളിയാഴ്ച ആണ് ചിത്രം റിലീസ് ചെയ്യുക. തമിഴ് സൂപ്പർ ഹിറ്റ് സിനിമകളായ പിസ, ജിഗർദണ്ഡ, പേട്ട തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാർത്തിക് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിമിഷ സജയനാണ്.
ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ വെനീസ് ചലച്ചിത്ര മേളയിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. അങ്ങനെ മികച്ച നിരൂപക പ്രശംസയാണ് ചോല ഇതിനോടകം നേടിയിരിക്കുന്നത്. ഏതൊരു സാധാരണക്കാരനും കണ്ടിരിക്കേണ്ട കാലികപ്രസക്തിയുള്ള സാമൂഹിക വിഷയത്തെ കൈകാര്യം ചെയ്യുന്ന ചോലയിലൂടേ ഒരു സ്ത്രീയുടെ ജീവിതത്തെ മുൻനിർത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ അവതരിപ്പിക്കുന്നത്.
We @StonebenchFilms are so happy to announce our first Malayalam Co-production #Chola by ace dir @sanalsasidharan starring @jojubestactor
Pls don't miss this beautifully crafted heartwrenching film in theatres from 6th Dec
And watch out for more from #Stonebench this Friday 😊 pic.twitter.com/hb0TuRQU5r
— karthik subbaraj (@karthiksubbaraj) December 4, 2019