മലയാള സിനിമയിലെ ഏറ്റവും മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു കാർത്തിക. 1985 സിനിമയിൽ അരങ്ങേറിയ ശേഷം രണ്ടു വർഷക്കാലം മാത്രമാണ് നടി സിനിമാജീവിതത്തിൽ തുടർന്നോളൂ. അഭിനയം, നൃത്തം, കഥകളി തുടങ്ങിയ കലാ മേഖലകളിൽ കഴിവുതെളിയിച്ച സുന്ദരിയായിരുന്നു കാർത്തിക.
ഇപ്പോൾ നടി കാര്‍ത്തികയുടെ മകന് വിഷ്ണു വിവാഹിതനായിയിരിക്കുകയാണ്. പൂജയാണ് വധു. വിഷ്ണുവിന്റെയും പൂജയുടെയും അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷൻ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.നടനും ഡാൻസറുമായ വിനീത്,സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.