ആഡംബര കാറിന് നികുതി അടയ്ക്കാത്തതിന് നടന് വിജയ്ക്കെതിരെ കോടതി പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടി കസ്തൂരി ശങ്കര്‍. വിവാദത്തിനു കാരണമായ വിജയ്യുടെ റോള്‍സ് റോയ്സ് വണ്ടിയുടെ ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ഒരു ലക്ഷം രൂപയാണ് കോടതി പിഴയിട്ടത്.
‘ഇതാണ് വാര്‍ത്തകള്‍ക്ക് ആധാരമായ വിജയ്യുടെ റോള്‍സ് റോയ്സ് ഗോസ്റ്റ് വണ്ടി. 2013ല്‍ എട്ട് കോടി രൂപ മുടക്കി, 1.6 കോടി നികുതിയും നല്‍കിയാണ് അദ്ദേഹം ഇത് വാങ്ങിയത്. ഇന്ന് ഇപ്പോള്‍ ഇതേ വണ്ടിയുടെ പേരില്‍ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ഒരു ലക്ഷം രൂപ നല്‍കാനും ആവശ്യപ്പെട്ടു.’-കസ്തൂരി ട്വീറ്റ് ചെയ്തു.
This is Vijay’s RollsRoyce Ghost that is making headlines today. Purchased in 2013 for over 8 cr, attracting entry tax of approx 1.6 cr, which the actor had challenged. He was chastised strongly by Madras HC for attempted tax evasion & asked to pay 1 lakh to TN CM covid fund. pic.twitter.com/hl3s0zUw9I
— Kasturi Shankar (@KasthuriShankar) July 13, 2021
കസ്തൂരിയുടെ ട്വീറ്റിനു താഴെ നിരവധി ആളുകള്‍ വിജയ്യെ പിന്തുണച്ചെത്തി. പിഴ വിധിച്ചതിനു ശേഷമുള്ള ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവിനെക്കുറിച്ചും നടി അടുത്ത ട്വീറ്റിലൂടെ വിശദീകരിക്കുന്നുണ്ട്.
വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്ക്കാമായിരുന്നെന്നും കസ്തൂരി ട്വീറ്റില്‍ പറയുന്നു.
3/3 thread : #actorvijay #Rollsroyce
The court hoped that this verdict will persuade the rich and famous to set an example as law abiding citizens to the people who idolize them.
Read details here.https://t.co/fyzculf5Xg— Kasturi Shankar (@KasthuriShankar) July 13, 2021
സാധാരണക്കാര്‍ നികുതി അടയ്ക്കുകയും നിയമത്തിന് അനുസരിച്ച് ജീവിക്കുകയും ചെയ്യാന്‍ തയ്യാറാകുമ്പോള്‍ വിജയ്യെ പോലുള്ളവരുടെ ഇത്തരം പെരുമാറ്റങ്ങള്‍ സമൂഹത്തെ തെറ്റായി സ്വാധീനിക്കുമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞുവെന്നും നടി ട്വീറ്റിലൂടെ പറയുന്നുണ്ട്.