വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ എന്നും വേറിട്ടു നില്ക്കുന്ന താരമാണ് നടി കത്രീന കെയ്ഫ്. പൊതുവേദികളും സിനിമാ പ്രൊമോഷനുകളിലും കത്രീന നല്ല സ്റ്റൈലന്‍ ലുക്കിലാണ് എത്താറുളളത്. കത്രീന പങ്കുവച്ചൊരു വീഡിയോയിലെ താരത്തിന്റെ വസ്ത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.
പിങ്ക് വസ്ത്രമണിഞ്ഞ താരത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയതാണ് വീഡിയോ. ഫാഷന്‍ ബ്രാന്‍ഡായ ഇസബല്‍ മറാന്റിന്റെ വസ്ത്രമാണ് കത്രീന ധരിച്ചിട്ടുളളത്. ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ വസ്ത്രത്തിന്റെ വില കൊടുത്തിട്ടുണ്ട്.
View this post on Instagram
690 യുഎസ് ഡോളറാണ് വസ്ത്രത്തിന്റെ വില. ഏകദേശം 51,000. എന്നാല്‍ ഇപ്പോള്‍ ഡിസ്കൗണ്ടില്‍ ഈ വസ്ത്രം വാങ്ങാം. 414 യുഎസ് ഡോളര്‍, അതായത് 30,859 രൂപയ്ക്ക് ഡിസ്കൗണ്ടില്‍ കത്രീന അണിഞ്ഞ വസ്ത്രം വാങ്ങാം.
അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ഷിയാണ് കത്രീനയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.