കത്രീന കൈഫിന്റെ ബ്യൂട്ടി ലൈനായ കേ ബ്യൂട്ടി ക്യാമ്പയിനിൽ കത്രീനക്കൊപ്പം തിളങ്ങി സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. രണ്ടു പേർക്കൊപ്പം സൈന നെഹ്വാൾ, കുഷ കപില, റാപ്പർ രാജ കുമാരി എന്നിങ്ങനെ പലരും അണിനിരന്ന ക്യാമ്പയിൻ ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും കാണുവാൻ കഴിയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെ ആസ്പദമാക്കിയുള്ള ക്യാമ്പയിൻ സൗന്ദര്യത്തിന് സമൂഹം കൽപിച്ചു നൽകിയിരിക്കുന്ന മാനദണ്ഡങ്ങളെ തിരുത്തുക എന്നൊരു ഉദ്ദേശ്യം കൂടിയുണ്ട്.
Kay Beauty campaign with the ever gorgeous #KatrinaKaif 🥰 pic.twitter.com/cA3GAnGFRq
— Nayanthara✨ (@NayantharaU) October 22, 2019
അതെ സമയം കത്രീന കൈഫിന്റെ ഈ പുതിയ ഉദ്യമത്തിന് ആശംസകളും പിന്തുണകളും അർപ്പിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും സൽമാൻ ഖാനും പ്രിയങ്ക ചോപ്രയുമെല്ലാം മുന്നോട്ട് വന്നിട്ടുണ്ട്. സിനിമ ലോകത്ത് നിന്നും മികച്ച പിന്തുണയാണ് കത്രീനക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
T 3526 – Congratulations #KatrinaKaif on your new beauty brand #kaybykatrina pic.twitter.com/csyiq8HY6c
— Amitabh Bachchan (@SrBachchan) October 22, 2019
Love this! All the very best #KatrinaKaif for #KayByKatrina…. can’t wait to try ❤ pic.twitter.com/4I3QRa2ePV
— PRIYANKA (@priyankachopra) October 22, 2019