സ്വാമി അയ്യപ്പനായി വന്ന് പ്രേക്ഷകരുടെ മനസില്‍ കയറികൂടിയ താരമാണ് കൗശിക് ബാബു. ഒരൊറ്റ പാരമ്പരയിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷെ കൗശികിന് പര്സിദ്ദനായകാന് സ്വാമി അയ്യപ്പന് എന്ന സീരിയില്‍ മാത്രം മതിയായിരുന്നു. അടുത്തിടെയായിരുന്നു കൗശിക്കിന്റെ വിവാഹം നടന്നത്. സോഷ്യല്‍മീഡിയ വിവാഹ വാര്‍ത്ത ഗംഭീരമായി ആഘോഷിച്ചിരുന്നു. ഭവ്യ എന്നാണ് കൗശിക്കിന്റെ ജീവിത സഖിയുടെ പേര്. ഹൈദരാബാദില്‍ വച്ചായിരുന്നു കൗശിക്കിന്റെ ആഡംബര പൂര്‍ണമായ വിവാഹ ചടങ്ങുകള്‍ നടന്നത്.
സോഷ്യല്‍മീഡിയയില്‍ ഇരുവരും വളരെ സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലെ സുന്ദര നിമിഷം താരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. .എല്ലാ നിമിഷത്തിലും ഓരോ ഹൃദയമിടുപ്പിലും ഞാന്‍ നിന്നെ തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും എന്നാണ് ചിത്രത്തിനൊപ്പെ താരം കുറിച്ചിരിക്കുന്നത്.
നിരവധി ലൈക്കും കമ്മെന്റുമാണ് ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഇത് പോലെ സന്തോഷമായിരിക്കാന്‍ ആരാധകര്‍ ആശംസിക്കുന്നുണ്ട്.
തെലുങ്കില്‍ ബാലതാരമായാണ് കൗശിക് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം തെന്നിന്ത്യന്‍ മിനിസ്ക്രീനിലെ പ്രധാന യുവതാരങ്ങളില്‍ ഒരാളായി കൗശിക് മാറുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തില്‍ നായകനായും കൗശിക് വേഷമിട്ടിരുന്നു.