മലയാളത്തിലെ അന്‍പതോളം സിനിമകളിലും സീരിയലുകളിലുമായി അഭിനയിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കവിരാജ്. സിനിമ നടന് ആയി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരം ഇപ്പോള്‍ മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ്. അഭിനയ ജീവിതം പാടേ ഉപേക്ഷിച്ചതല്ലെന്നും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് അഭിമുഖത്തില്‍ പറയുന്നു
വളരെ കഷ്ടപ്പെട്ടാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. ആലപ്പുഴയില്‍ സ്റ്റീല്‍പാത്ര വില്പന ആയിരുന്നു താരത്തിന്റെ പിതാവിന്, 6 മക്കളായിരുന്നു . ഒന്നുമില്ലായ്മയില്‍ നിന്നുമാണ് ജീവിതം പടുത്തുയര്‍ത്തിയത്. കാന്‍സര്‍ ബാധിച്ചുള്ള അച്ഛന്റെ മരണത്തോടെ എല്ലാം തകിടം മറിയുകയായിരുന്നു. 10ാം ക്ലാസില്‍ എത്തിയതോടെ കവിരാജിന് സ്വര്‍ണപ്പണി ആയിരുന്നു. പല ജോലികള്‍ ചെയ്ത ശേഷം ഒരിക്കല്‍ സുഹൃത്തിന്റെ സഹായത്തോടെ ഹൈദരാബാദിലെ നൃത്ത പഠന കേന്ദ്രത്തില്‍ നിന്ന് നൃത്തം പഠിക്കുകയും ശേഷം അഭിനയത്തിലേക്ക് തിരിയുകയുമായിരുന്നു. നിറത്തിനു ശേഷം കല്യാണരാമന്, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനന്, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
സീരിയലുകളില്‍ ആയിരുന്നു ഏറെയും അഭിനയിച്ചത്. നായകനും വില്ലനുമായി താരം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. അമ്മയുടെ മരണത്തോടെയാണ് താരം ആത്മീയതയിലേക്ക് തിരിഞ്ഞത്. തന്റെ സ്വഭാവത്തിലെ വ്യത്യാസം കണ്ടപ്പോള്‍ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും ഭയമായി. ശേഷം ഭാര്യ അനുവിനെ വീട്ടുകാര്‍ കൊണ്ടുപോയി. പിന്നീട് ആണ്
ജീവിതം കൂടുതല്‍ ഒറ്റപ്പെട്ടത്. ശേഷം ബന്ദ്രീനാഥിലേക്ക് യാത്ര നടത്തി.അവിടെ വച്ചാണ് പുതിയ ജന്മമെടുക്കുകയാണെന്ന തോന്നല്‍ ഉണ്ടായത് ശേഷം ഭാര്യയെ വിളിക്കുകയും നാട്ടിലെത്തുകയും ചെയ്തു. ശേഷം പൂജാരിയായി ജോലിയ്ക്ക് പ്രവേശിച്ചു. ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രത്തിനു സമീപം വീടുഉണ്ടാക്കുകയും ചെയ്ത്. മകന്റെ പേര് ശ്രീബാലഗോപാല നാരായണന് എന്നാണ്.