2004 ൽ മോഹൻലാൽ നായകനായി എത്തിയ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് അവതാരിക അഭിനേത്രി എന്ന നിലയിൽ തിളങ്ങിയ താരമാണ് കവിത നായർ. കളിവീട് എന്ന സീരിയലിലൂടെ തന്റെ സീരിയൽ അഭിനയജീവിതം ആരംഭിച്ച് പിന്നീട് നിരവധി പരമ്പരകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കവിതയ്ക്ക് സാധിച്ചു. അതിനുമുൻപ് സൂര്യ ടിവി സംപ്രേഷണം ചെയ്തുവന്നിരുന്ന പൊൻപുലരി എന്ന പരിപാടിയിലും കവിതനായർ ഉണ്ടായിരുന്നു. 2014 ലായിരുന്നു വിപിനുമായി കവിതയുടെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഭർത്താവിന്റെ നാടായ ബംഗളൂരുവിലേക്ക് കവിത ചേക്കേറുകയായിരുന്നു. അഭിനയത്തിനു പുറമേ നല്ലൊരു എഴുത്തുകാരിയും കൂടിയാണ് കവിതാ നായർ.
താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ഞയും പച്ചയും നിറത്തിലുള്ള സാരിയാണ് താരം ഇട്ടിരുന്നത്. നിരവധി കമന്റുകളും ലൈക്കുകളും ആണ് ചിത്രത്തിന് താഴെ എത്തുന്നത്.