മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളായിരുന്ന ദിലീപിന്റേയും കാവ്യാ മാധവന്റേയും ജീവിതം ഒരു സിനിമാക്കഥ പോലെ തന്നെയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ മാധവന് നായികയായി അരങ്ങേറിയത്.
ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള കിവംദന്തികള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. എന്നാല്‍ ജ്യേഷ്ഠനെപ്പോലെയാണ് തനിക്ക് ദിലീപെന്ന് കാവ്യ പറഞ്ഞിരുന്നു. ഒടുവില്‍ സിനിമയിലെ കൂട്ടുകെട്ട് ജീവിതത്തിലും തുടരാനായിരുന്നു അവരുടെ തീരുമാനം.
ഇപ്പോഴിതാ ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. ക്ഷേത്രസന്ദര്ശത്തിനിടയിലെ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇരുവരും സന്ദര്‍ശനത്തിനായി എത്തിയത്. വെള്ളിയാഴ്ച രാവിലെ ഉഷാപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് ഇരുവരും മടങ്ങിയത്. അതേ സമയം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും എവിടെയെന്നായിരുന്നു ആരാധകരുടെ അന്വേഷണങ്ങള്‍.