മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.
ഇപ്പോൾ രണ്ട് പേർക്കും ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഇത് സാധൂകരിക്കുന്ന കാവ്യയുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നത്. അടുത്തസുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.
മീനാക്ഷിക്കു കൂട്ടായി പുതിയൊരാള് കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.