സൂത്രധാരൻ എന്ന ചിത്രത്തിലെ ഒരു രംഗം ആണ് ഇപ്പോൾ വൈറലാകുന്നത്. എബി ട്രീസ പോൾ എന്ന വ്യക്തി മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ പങ്കു വച്ചതാണ് ചിത്രം. ചിത്രത്തിനൊപ്പം പങ്കുവെച്ച തലക്കെട്ടാണ് ഈ ചർച്ചയ്ക്ക് വഴിതെളിച്ചത്.ഒറ്റനോട്ടത്തില്‍ ഇത് കാവ്യാ മാധവന് അല്ലെന്നു വിശ്വസിക്കുമോ എന്നതായിരുന്നു തലക്കെട്ട്. ആ തലക്കെട്ട് കണ്ടതോടെ അത് കാവ്യ അല്ലേ എന്ന ചോദ്യവുമായി പലരും രംഗത്തെത്തി. ദിലീപ് ചിത്രമായ സൂത്രധാരനിൽ കാവ്യമാധവൻ ഇല്ല.
പിന്നെ എങ്ങനെയാണ് ഇത്തരമൊരു ചിത്രം സംഭവിച്ചത് എന്നായിരുന്നു ആരാധകരുടെ സംശയം. സൂത്രധാരനിൽ അഭിനയിച്ചത് കാവ്യമാധവനുമായി സാദൃശ്യമുള്ള ടിനി ജോൺ എന്ന താരമാണ്. സൂത്രധാരൻ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിലും ഈ താരത്തെ കണ്ടിട്ടില്ല. ചിത്രം പങ്കുവെച്ചതിനെ തുടർന്ന് ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞിരിക്കുന്നു.