മലയാളസിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തേയും മികച്ച വിജയങ്ങളിൽ ഒന്ന് കരസ്ഥമാക്കിയ നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷം ഇന്നലെ കൊച്ചിയിലെ PVR സിനിമാസിൽ വെച്ച് നടത്തി. 100 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന്റെ നൂറാം ദിനാഘോഷവും താരസമ്പുഷ്ടമായിരുന്നു. നിവിൻ പോളി, മോഹൻലാൽ, ബാബു ആന്റണി, സണ്ണി വെയ്ൻ എന്നിങ്ങനെ മികച്ചൊരു ചിത്രം പ്രേക്ഷകന് നല്ലൊരു സിനിമ അനുഭവം തന്നെയാണ് പകർന്നേകിയത്.