മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി. റോഷന് ആന്‍ഡ്രൂസ്- നിവിന്‍ പോളി കൂട്ടുക്കെട്ടിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണി തീയറ്ററിലെത്തി നാല്പത് ദിവസം പിന്നിടുമ്ബോഴാണ് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്.
സിനിമയുടെ കേരള , ഔട്ട്സൈഡ് കേരള ഗോസ് 57 കോടി
സാറ്റലൈറ്റ്, ഡിജിറ്റല്‍ 15 കോടി
ജി.സി.സി 18 കോടി
ഔട്ട്സൈഡ് ജി.സി.സി 4.82 കോടി (യു.കെ യൂറോപ്പ്-1.75 കോടി, ന്യൂസിലാന്‍ഡ് 17 ലക്ഷം, അമേരിക്ക 1.8 കോടി ,ആസ്ട്രേലിയ 1.10 കോടി)
ഓഡിയോ, വിഡിയോ റൈറ്റ്സ് 1 കോടി
ഡബ്ബിങ് റൈറ്റ്സ് 3.5 കോടി
ഹിന്ദി അവകാശം 3 കോടി
ആകെ 102.32 കോടി
ഗോകുലം ഗോപാലന് നിര്‍മ്മിച്ച ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ഇതുവരെ നേടിയത് 57 കോടി രൂപയാണ്. സാറ്റലൈറ്റ് ഡിജിറ്റല്‍ അവകാശങ്ങള്‍ 15 കോടിക്ക് വിറ്റുപോയപ്പോള്‍ ജി സിസി മേഖലയില്‍ നിന്ന് 18 കോടി രൂപയാണ് കൊച്ചുണ്ണി വാരിയത്.
അതു കൊണ്ട് തന്നെ ബോക്സോഫീസിലെ പണപ്പെട്ടികള്‍ കൊച്ചുണ്ണി ഇനിയും സ്വന്തമാക്കാനാണ് സാധ്യത. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന ലേബലില്‍ എത്തിയ കൊച്ചുണ്ണിയെ പ്രേക്ഷകര്‍ക്ക് ആവേശമാക്കിയതിന് പിന്നില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സാന്നിധ്യം കൂടിയായിരുന്നു.
കൊച്ചുണ്ണിക്കൊപ്പം ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ കൂടി എത്തിയപ്പോള്‍ ആരാധകര്‍ തിയേറ്ററുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.