സംഗീത രംഗത്ത് വര്‍ണ്ണങ്ങള്‍ തീര്‍ത്ത താരമാണ് കീര്‍ത്തന. നിരവധി റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ താരമാണ് കീര്‍ത്തന. ഇന്ന് കീര്‍ത്തനയുടെ പാട്ടിനും ആരാധകര്‍ ഏറെയാണ് പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച റിയാലിറ്റി ഷോ സരിഗമപയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച ഒരു റിയാലിറ്റി ഷോ കൂടിയായിരുന്നു സരിഗമപ.
താരത്തിന്റെ വിവാഹ നിശ്ചയം ഈ വര്‍ഷം ആദ്യം കഴിഞ്ഞിരുന്നു, സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തന അന്ന് ആ ചിത്രങ്ങളും വീഡിയോകളും പങ്ക് വെച്ചിരുന്നു, കുറച്ച് നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് ഗായിക കീര്‍ത്തനയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്.
സൂരജ് സത്യനെയാണ് കീര്‍ത്തന വിവാഹം കഴിച്ചത്. ആര്‍ക്കിടെക്റ്റാണ് സൂരജ്. വിവാഹ ശേഷമുള്ള ഇരുവരുടെയും മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറീട്ടുണ്ട്. ചുവന്ന സാരിയില്‍ അതിമനോഹാരിയായിട്ടാണ് കീര്‍ത്തനയെ ഇന്ന് കാണാന്‍ സാധിച്ചത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ പകര്ത്തിക്കുന്നത് ലൈറ്റസ് ഓണ്‍ ക്രീയേഷന്‍സ് ആണ്. കോഴിക്കോട് സ്വദേശിനിയാണ് കീര്‍ത്തന, സൂരജ് സത്യയും കോഴിക്കോട് സ്വദേശി തന്നെയാണ് എന്നാല്‍ ബാംഗ്ലൂരില്‍ ആണ് താരം ജോലി ചെയുന്നത്.