പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് കീർത്തി സുരേഷ്. സുരേഷ് കുമാറിന്റെയും മേനകയുടെയും മകളായ കീർത്തിയ്ക്ക് അമ്മയെപ്പോലെ ആകണമെന്നയിരുന്നു ആഗ്രഹം. ലക്ഷ്വറി ഇല്ലാതെയാണ് അച്ഛൻ തങ്ങളെ വളർത്തിയത് എന്നും സാധാരണ കുട്ടികളെ പോലെ മതി എന്നാണു അവർ പറഞ്ഞിരുന്നത് എന്നും കീർത്തി പറയുന്നു. അച്ഛനും അമ്മയും ജീവിച്ചതും അതുപോലെ തന്നെയായിരുന്നത് കൊണ്ട് അനാവശ്യമായി പണം ചിലവാക്കാൻ കീർത്തിക്കും മടിയാണ്.
തെന്നിന്ത്യയിലെ കരുത്തുറ്റ നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ് ഇപ്പോൾ. നിരവധി ചിത്രങ്ങളിൽ ഭാഗമാകുന്നതിനോടൊപ്പം ദേശീയ പുസ്കാരം വരെ നേടിയിട്ടുണ്ട് കീർത്തി.