ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്പോര്‍ട്ട്സ് ഡ്രാമ ചിത്രത്തിലൂടെ തെന്നിന്ത്യൻ സുന്ദരി കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഷൂട്ട് ഇപ്പോൾ സ്പെയിനിൽ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ഇടവേളകളിൽ ചില ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ .
പതിവിനു വിപരീതമായി ഏറെ മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുന്നു കീർത്തിസുരേഷ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ബോളിവുഡിൽ രംഗപ്രവേശനം നടത്തുന്നതിനു മുമ്പ് മെലിയാൻ കീർത്തിസുരേഷ് തീരുമാനിച്ചോ എന്ന് ആരാധകർ ചോദിക്കുന്നു. ഇതുവരെ ഗ്ലാമർ പ്രദർശനത്തിന് മുതിരാതിരുന്ന താരം ബോളിവുഡിൽ ഗ്ലാമർ പ്രദർശനത്തിന് തയ്യാറാകുമോ എന്നും ആരാധകൻ ആശങ്കപ്പെടുന്നുണ്ട്.