തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ബോളിവുഡിവുഡിലേക്ക്. ബദായ് ഹോ ഫെയിം അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് കീര്‍ത്തി അരങ്ങേറ്റം കുറിക്കുന്നത്.അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് താരത്തിന്റെ ബോളിവുഡ് പ്രവേശം.
ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം. 1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ച് ആയിരുന്നു സയിദ്. ചിത്രത്തില്‍ സയിദ് ആയി അജയ് എത്തുമ്പോൾ ഭാര്യയുടെ വേഷത്തില്‍ കീര്‍ത്തി അഭിനയിക്കുന്നു. ബോണി കപൂറാണ് നിര്‍മാണം.