നടി കീര്‍ത്തി സുരേഷിനെ പരിഹസിച്ച് ടോളിവുഡ് നടി ശ്രീറെഡ്ഡി. ശരീരഭാരം കുറച്ച കീര്‍ത്തിയെ കണ്ടാല്‍ എന്തോ രോഗമുള്ളതുപോലെ തോന്നുമെന്ന് അവര്‍ കുറിച്ചു. കീര്‍ത്തി തന്റെ മെലിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഞങ്ങള്‍ ഒരേ വിമാനത്തിലായിരുന്നിട്ടും എനിക്കവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. വിമാനത്തിലുണ്ടായിരുന്നവരും എനിക്കൊപ്പം സെല്‍ഫിയെടുത്ത് മടങ്ങി. ശരീരഭാരം കുറച്ചതിനുശേഷം ഒരു രോഗിയെപ്പോലെയായിരിക്കുന്നു കീര്‍ത്തി. ശ്രീറെഡ്ഡി കുറിച്ചു
തുടര്‍ന്നും കീര്‍ത്തിയെ ശ്രീറെഡ്ഡി താഴ്ത്തിക്കെട്ടി സംസാരിച്ചു. സത്യത്തില്‍ മഹാനടി ഒരു സംവിധായകന്റെ സിനിമയാണ്. സംവിധായകന് പഠിപ്പിച്ചതിന്റെ ഫലമാണ് ആ ചിത്രം. കീര്‍ത്തിയുടെ കഴിവല്ല അത്. അതേസമയം സായ് പല്ലവി സൂപ്പറാണ്. അവര്‍ കുറിച്ചു.
എന്‍ജികെ എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തെ അഭിനന്ദിച്ച് നേരത്തെ ശ്രീറെഡ്ഡി രംഗത്ത് വന്നിരുന്നു. കാസ്റ്റിംഗ് കൗച്ചിനെതിരെ നടന്ന നഗ്ന പ്രതിഷേധത്തോടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം പുതിയ ബോളിവുഡ് ചിത്രത്തിനുവേണ്ടിയാണ് കീര്‍ത്തി ഭാരം കുറച്ചത്.