തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ മേനക സുരേഷിന്റെ മകൾ എന്ന ഇമേജിൽ നിന്നും കീർത്തി സുരേഷ് ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. മഹാനടി എന്ന ചിത്രത്തിന്റെ സ്വീകാര്യത തന്നെ അതിന് തെളിവാണ്. തമിഴകത്ത് ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളാണ് കീർത്തി ഇപ്പോൾ. പക്ഷേ മലയാളത്തിൽ അത്ര സ്വീകാര്യത ലഭിച്ചിട്ടില്ല എന്നൊരു പരിഭവവും നടിക്കുണ്ട്.
“സാവിത്രി തമിഴിലും തെലുങ്കിലും എനിക്ക് ഒരുപാട് ആരാധകരെ നേടിത്തന്നു. പക്ഷേ, മലയാളസിനിമ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടി എന്ന് വിശ്വസിക്കുന്നില്ല.തിരുവനന്തപുരത്ത് കൂടി ഞാനും അമ്മയും കൂടി നടന്നു പോവുകയാണെങ്കിൽ ആളുകൾ അമ്മക്കൊപ്പം സെൽഫിയെടുക്കാനാണ് തിരക്ക് കൂട്ടുക. മേനക എന്ന നടി ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ഇൻപാംക്ട് അത്ര വലുതാണ്.” കീർത്തി സുരേഷ് വെളിപ്പെടുത്തി