കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നേടി ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫും, 41 സീറ്റുകളില്‍ യുഡിഎഫുമാണ് വിജയിച്ചിരിക്കുന്നത്. എന്‍ഡിഎയ്ക്ക് സീറ്റുകളൊന്നും തന്നെ നേടാനായില്ല.
അതേ സമയം മലയാളസിനിമാ ലോകവും പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ഉണ്ണി മുകുന്ദന്, നിവിന്‍പോളി, ഗീതുമോഹന്‍ദാസ്, പ്രിഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വതി, സംയുക്ത മേനോന് തുടങ്ങിയവരാണ് ആശംസകളുമായി എത്തിയത്.
പ്രിഥ്വിരാജ്
Congratulations to the Honourable Chief Minister, Shri Pinarayi Vijayan led LDF and all the elected representatives of the state. Here is hoping that this day marks the end of all narratives based on political differences, and the state machinery along with its people work together and efficiently to take us through these turbulent times we are all facing together!
നിവിന്‍ പോളി
Hearty congratulations to all the winners of Kerala assembly elections-! ??
Congrats to Shri Pinarayi Vijayan sir and the government for the victory!
ഉണ്ണി മുകുന്ദന്
Congratulations to the Honourable Chief Minister, Shri Pinarayi Vijayan led LDF and all the winners-
സംയുക്തമേനോന്‍
രണ്ടാംവരവിന്റെ ചുവന്ന പുലരി. എങ്ങും വിരിയട്ടെ ചുവന്ന പൂക്കള്‍. അഭിവാദ്യങ്ങള്‍. വിശക്കാതെ, തളരാതെ, ആത്മവിശ്വാസത്തോടെ ചേര്‍ത്തു പിടിച്ചതിന് മലയാള മനസ്സ് നല്കുന്ന രണ്ടാമൂഴം.
ലോകത്തിനു മുന്നില്‍ അഭിമാനമായി ഉയര്‍ന്നു നില്ക്കാന് പഠിപ്പിച്ചതിനു, മനുഷ്യരായി ചേര്‍ത്തു നിര്‍ത്തിയതിനു നന്ദി..
തുടര്‍ഭരണത്തിന്റെ സന്തോഷത്തില്‍ നില്ക്കുന്ന സര്‍ക്കാരിന് എല്ലാ ആശംസകളും