സോഷ്യൽ മീഡിയയിലെ ഏറ്റവും ആക്റ്റീവ് ആയിട്ടുള്ളതും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായതുമായ ഒരു ഫേസ്ബുക്ക് പേജ് ഏതാണെന്ന് ചോദിച്ചാൽ മലയാളികൾ നിസംശയം പറയും അത് കേരള പോലീസിന്റെ പേജ് ആണെന്ന്. ക്രിയാത്മകമായ സമീപനങ്ങളിലൂടെ ഫോളോവെഴ്സിനെ ചിരിപ്പിക്കുന്നതിനൊപ്പം ഏറെ ചിന്തിപ്പിക്കുന്നതുമാണ് കേരള പോലീസിന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റും. ജനങ്ങളിലേക്ക് ഏറ്റവും വേഗത്തിൽ എത്തുന്നതും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതുമായ ട്രോളുകൾ തന്നെയാണ് കേരള പോലീസ് പൊതുജനങ്ങളുടെ അറിവിലേക്കായുള്ള കാര്യങ്ങൾ പങ്ക് വെക്കുവാൻ ഉപയോഗിക്കുന്നത്. ‘പോലീസ് മാമൻ’ എന്ന് ജനങ്ങൾ ഏറെ സ്നേഹത്തോടെ വിളിക്കുന്ന പേജിൽ രസകരമായ മറുപടികളും അവർ നൽകുന്നുണ്ട്.
![Kerala Police Uses Lucifer Meme to warn against Money Chain and it goes trending](https://i0.wp.com/cinemadaddy.com/wp-content/uploads/2019/07/Kerala-Police-Warns-against-Money-Chain-Using-Lucifer-Meme.jpg?resize=710%2C960&ssl=1)
മണി ചെയിൻ എന്ന നിയമവിരുദ്ധമായ പ്രവർത്തിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുവാൻ വേണ്ടി കേരള പോലീസ് തയ്യാറാക്കി പോസ്റ്റ് ചെയ്ത ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. പല രൂപത്തിലും ഭാവത്തിലും തേടിവരുന്ന മണി ചെയിൻ തട്ടിപ്പുകളെ കുറിച്ച് പറയുവാൻ ലൂസിഫറിലെ മാസ്സ് ഡയലോഗാണ് കേരള പോലീസ് ഉപയോഗിച്ചിരിക്കുന്നത്. ട്രോൾ പോലെ തന്നെ രസകരമാണ് അതിന് ലഭിക്കുന്ന കമന്റുകളും പോലീസ് മാമന്റെ മറുപടിയും.