കേരള ടൂറിസത്തിൻറെ സുഗമമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി മലയാളത്തിലെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ടൂറിസം–പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് മോഹൻലാൽ ചടങ്ങ് നിർവഹിച്ചത്. ടൂറിസത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ്പ് കേരള ടൂറിസം രൂപം കൊടുത്തിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ കേരള ടൂറിസത്തിന്റെ മികവുകളും പുതിയ പുതിയ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എളുപ്പം എത്താൻ സഹായകമാകും.
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്താനും ഈ മൊബൈൽ ആപ്പി ലൂടെ സാധ്യമാകുന്നതാണ് .
ഓരോ ജില്ലകളിലെയും ഓരോ പഞ്ചായത്തുകളിലെ ടൂറിസം ശ്രദ്ധ കിട്ടേണ്ട കേന്ദ്രങ്ങളെ കുറിച്ചും അവിടുത്തെ സവിശേഷതകളെ കുറിച്ചും നാട്ടുകാർക്ക് തന്നെ മൊബൈൽ ആപ്പിലൂടെ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്.
സ്ഥിരം ടൂറിസം കേന്ദ്രങ്ങൾക്ക് അപ്പുറം സഞ്ചാരികളെ ആകർഷിക്കുന്ന അധികം ആരും അറിയപ്പെടാതെ കിടക്കുന്ന പല സ്ഥലങ്ങളും ഈ ആപ്പിലൂടെ ജനകീയമാകാൻ സാധിക്കുന്നതാണ്. ടൂറിസം വകുപ്പിൻറെ മികവുറ്റ ആശയത്തിന് എല്ലാ ആശംസകളും നടൻ മോഹൻലാൽ അറിയിക്കുകയും ചെയ്തു.