ദുരഭിമാനത്തിന്റെ പേരിൽ മരണപ്പെട്ട കെവിനെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. കെവിന്റെ കുടുംബത്തിനൊപ്പം കേരളകരയും കരഞ്ഞിരുന്നു കെവിന്റെ ദുർവിധി ഓർത്ത്. ഇപ്പോഴിതാ കെവിന്റെ കൊലപാതകം വെള്ളിത്തിരയിലേക്ക് എത്തുന്നു. ഒരു ദുരഭിമാന കോല എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടന് അശോകന് പ്രകാശനം ചെയ്തു.
ഇന്‍സ്പയര്‍ സിനിമ കമ്ബനിയുടെ ബാനറില്‍ രാജന് പറമ്ബിലും മജോ മാത്യുവും ചേര്‍ന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രന്‍സ്, അശോകന്, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് പ്രധാന താരങ്ങൾ.