സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. കോവിഡിനെ തുടർന്ന് നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിലേക്ക് എത്തും. നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അപായത്തിന്റെ അടയാളത്തിനൊപ്പം മാസ് ലുക്കിലുള്ള യാഷ് ആണ് പോസ്റ്ററിൽ ഉള്ളത്. അതേസമയം, നിരവധി പേരാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വൻ സ്വീകരണമാണ് യാഷിന്റെ മാസ് ലുക്കിനും ചിത്രത്തിന്റെ പോസ്റ്ററിനും ലഭിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തും.
കേരളത്തിൽ കെ ജി എഫിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന് പ്രശാന്ത് നീൽ ആണ്. യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും കെജിഎഫ് 2ല്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Caution ⚠️ Danger ahead !
Happy Birthday my ROCKY @Thenameisyash.Can’t wait for this monster to conquer the world on April 14th, 2022.#KGFChapter2 #KGF2onApr14 #HBDRockingStarYash pic.twitter.com/uIwBZW8j3F
— Prashanth Neel (@prashanth_neel) January 8, 2022