കന്നഡയില്‍ നിന്നുള്ള ആദ്യ ആഗോള ഹിറ്റ് എന്ന പദവി സ്വന്തമാക്കിയ കെജിഎഫ് ചാപ്റ്റര്‍ 1ന്റെ തുടര്‍ച്ചയായി എത്തുന്ന കെജിഎഫ് 2ന്റെ ഷൂട്ടിംഗ് പൂജയോടെ ആരംഭിച്ചു.രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒരു പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.പ്രശാന്ത് നീലാണ് കെജിഎഫിന്റെ സംവിധായകന്. യഷ് നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ശ്രീനിധി ഷെട്ടി തന്നെയായിരിക്കും നായിക.കോലാറിലെ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി കഴിഞ്ഞ ഡിസംബര്‍ 21 നാണ് കെജിഎഫ് റിലീസ് ചെയ്തത്.