കെ ജി എഫ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോവിഡ് പശ്ചാത്തലത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. റോക്കി ഭായിയും നായിക റീനയുമാണ് ദൃശ്യത്തിലുള്ളത്. ഇവർ ഒരു കടൽതീരത്തു നിൽക്കുമ്പോൾ ഇവർക്ക് ചുറ്റും ആഡംബരകാറുകൾ ഓടുന്ന ദൃശ്യമാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്.
സിനിമയുടെ അവസാനഘട്ട ചിത്രീകരണം ഉഡുപ്പിൽ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിൽ യഷ് എത്തി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രീകരണം ഓഗസ്റ്റ് 26ന് പുനരാരംഭിച്ചു എങ്കിലും യഷ് എത്തിയത് ഇന്നലെയാണ്. യഷിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. കടല്ക്കരയില് അനന്തതയിലേക്ക് നോട്ടമയച്ച് നില്ക്കുന്ന നായക കഥാപാത്രമാണ് ഒരു ചിത്രത്തിലുള്ളത്.
#KGFChapter2 Shoot in progress! pic.twitter.com/jZSj0Uqb1E
— Christopher Kanagaraj (@Chrissuccess) October 9, 2020
#KGF2 #KGFChapter2Update #KGFChapter2 shooting spot 🔥❤️🔥❤️🔥 pic.twitter.com/CzCbPZjW3v
— Yash fan (@Karthik39602953) October 8, 2020