ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച ഹിറ്റ് ചിത്രമാണ് കെ ജി എഫ്.കന്നഡ നായകൻ യാഷ് നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ഹിറ്റായിരുന്നു.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ചിത്രം അടുത്ത വർഷം ആയിരിക്കും റിലീസിനെത്തുക. ചിത്രത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇന്ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തക.എന്താണ് ആ സർപ്രൈസ് എന്ന് അറിയുവാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലും ഇന്ത്യയൊട്ടാകെ നിരവധി ആരാധകരെ സമ്മാനിക്കുവാൻ യാഷ് എന്ന കലാകാരൻ സാധിച്ചു .ചിത്രത്തിലെ മാസ് രംഗങ്ങൾ ഏത് ഇന്ത്യൻ സിനിമയോടും കിടപിടിക്കുന്ന രീതിയിലാണ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയിരിക്കുന്നത്.