കെജിഎഫ് ചാപ്റ്റർ 1 കണ്ട ആരാധകർ ഓരോരുത്തരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചാപ്റ്റർ 2ന്റെ ചിത്രീകരണത്തിന് ഇന്ന് തുടക്കം കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് ചില കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. രണ്ടാം ആദ്യ ഭാഗത്തേക്കാൾ വലുതും മികച്ചതുമായിരിക്കുമെന്ന് നായകൻ യാഷ് വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ പ്രശാന്ത് നീലിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ലീക്കായ രണ്ടാം ഭാഗത്തിലെ യാഷിന്റെ ലുക്കും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.