ഇന്ത്യൻ പാൻ സിനിമയായ കെജിഎഫിലൂടെ വമ്പൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത താരമാണ് യാഷ്. കെജിഎഫ് 2 ടീസർ പുറത്തിറങ്ങിയതോട് കൂടി വൻ ആവേശത്തിലാണ് ആരാധകരും. ജൂലൈ പതിനാറിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കേരളത്തിലും യാഷിന് വളരെയേറെ ആരാധകരെയാണ് കെജിഎഫ് സമ്മാനിച്ചത്.
യാഷ് നായകനായ ആക്ഷൻ കോമഡി ചിത്രം സന്തു സ്ട്രൈറ്റ് ഫോർവേഡ് എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് സൂര്യവംശി ഇന്ന് കേരളത്തിൽ റിലീസിനെത്തിയിരിക്കുകയാണ്. മഹേഷ് റാവു സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ നിർമ്മാണം കെ മഞ്ജുവാണ്. രാധിക പണ്ഡിറ്റാണ് ചിത്രത്തിൽ യാഷിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത്.