ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച ഹിറ്റ് ചിത്രമാണ് കെ ജി എഫ്.കന്നഡ നായകൻ യാഷ് നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ഹിറ്റായിരുന്നു.പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ചിത്രം അടുത്ത വർഷം ആയിരിക്കും റിലീസിനെത്തുക.ചിത്രത്തിൽ കന്നഡ നടിയും മോഡലുമായ ശ്രീനിഥി ഷെട്ടിയാണ് നായികയായി എത്തിയത്.
ഇപ്പോൾ മലയാളത്തിലെ ഇഷ്ടതാരം മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംവദിക്കുന്നതിനിടയിൽ ആണ് നടി ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്.ലാലേട്ടന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് എന്നും ഏറ്റവും ഒടുവിൽ ഇഷ്ടമായത് ലൂസിഫർ ആണെന്നും കൂടി താരം വെളിപ്പെടുത്തുന്നു.