സിനിമ രാഷ്ട്രീയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമായി സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു താരമാണ് കുശ്ബു. ദീപാവലി ദിവസം മകൾ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് അശ്ലീലച്ചുവയുള്ള ഒരു കമന്റ് ഇട്ട ആൾക്ക് ഇപ്പോൾ ചുട്ട മറുപടി നൽകുകയാണ് താരം. ട്വീറ്റിലൂടെ തന്നെയാണ് കുശ്ബു അദ്ദേഹത്തിന് മറുപടി നൽകിയത്.
ട്വിറ്ററിലെ അശ്ലീലക്കമന്റും അയാളുടെ അക്കൗണ്ടും പിൻവലിക്കപ്പെട്ടു. എന്നാൽ താരത്തിന്റെ മറുപടി ഇപ്പോൾ വൈറലാവുകയാണ്. ‘ആദ്യം നിന്റെ മുഖം പോയി കണ്ണാടിയിൽ നോക്കടാ. പട്ടി പോലും തിരിഞ്ഞ് നോക്കില്ല’ എന്നാണ് കുശ്ബു പ്രതികരിച്ചത്. അഭിനയ ലോകത്തിനു പുറത്തുള്ള ജീവിതത്തിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. മുൻപും സിനിമാ താരങ്ങൾക്കെതിരെ ഇത്തരം അസഭ്യ കമന്റുകൾ ഉയർന്നിട്ടുണ്ട്.
My baby doll @AnanditaSundar miss my other doll #Avantika.. #Deepavali #Celebration #Familytime #memories pic.twitter.com/p0F5RHgCil
— KhushbuSundar ❤️ master of all trades, jack of non (@khushsundar) October 28, 2019
Panni modhalle un munji kannadi le paare.. nai kuda paakadhu.. vaandhi eduthuttu poidum.. bloody &*#+ https://t.co/VIcFUdEVOY
— KhushbuSundar ❤️ master of all trades, jack of non (@khushsundar) October 28, 2019
🤗🤗🤗🤗🤗❤️ much love Rads https://t.co/wS5e3R5uZa
— KhushbuSundar ❤️ master of all trades, jack of non (@khushsundar) October 29, 2019