നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു ആരാധകരുമായി നിരന്തരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു. ഖുശ്ബുവിന് രണ്ട് മക്കളാണുള്ളത്. അവന്തിക, ആനന്ദിത എന്നാണ് മക്കളുടെ പേര്. ആനന്ദിത തടിച്ച ശരീരപ്രകൃതിയുള്ള ആളായിരുന്നു. മകളുടെ ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ അശ്ലീല കമന്റുകൾ ഇടുന്ന വ്യക്തികൾക്കെതിരെ ഖുശ്ബു രംഗത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ മകൾ ഭാരം കുറച്ചതിനുശേഷമുള്ള ചിത്രങ്ങളാണ് ഖുശ്ബു പോസ്റ്റ് ചെയ്യുന്നത്.
സംവിധായകനായ സുന്ദര്‍ സിയാണ് ഖുശ്ബുവിന്റെ ഭർത്താവ്. മെയ് 2018ലെ ഭാരം കുറയ്ക്കുന്നത് ചിത്രവും ഫെബ്രുവരി 2020ലെ ഭാരം കുറച്ച് ചിത്രവും ചേര്‍ത്ത് വെച്ചാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മകളിൽ അഭിമാനംകൊള്ളുന്നു എന്നാണ് കുശ്ബു പറയുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.