നടി ഖുശ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുവാൻ പോയപ്പോഴാണ് താരത്തെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് അറസ്റ്റ് നടത്തിയത്. സമരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും സമരത്തിൽ പങ്കെടുക്കുന്നതിനായി ചിദംബരത്തേക്ക് പുറപ്പെട്ടത്. ഖുശ്ബുവിനേയും പ്രവർത്തകരേയും തടഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ട്വിറ്ററിലൂടെ കുശ്ബു തന്നെയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. സ്ത്രീകളുടെ അഭിമാനം കാക്കാൻ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. പൊലീസ് വാനിൽ അനുയായികൾക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തു. സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയിൽ സഞ്ചരിക്കാനാണ് ശ്രമിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
Arrested.. been taken in police van. we will fight till our last breath for the dignity of women. H'ble PM @narendramodi ji has always spoken about the safety of women and we walk on his path. We will never bow down to the atrocities of few elements out there. BHARAT MATA KI JAI! pic.twitter.com/71CKjFewri
— KhushbuSundar ❤️ (@khushsundar) October 27, 2020