ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് കിച്ചു.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. ഇരുവരുടെയും വിവാഹ നിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. കുറച്ചധികം നാളത്തെ പ്രണയവും സൗഹൃദവും എല്ലാം കഴിഞ്ഞതിനു ശേഷമാണ് വിവാഹവാർത്ത അറിയിക്കുന്നതെന്ന് റോഷ്ന പറയുന്നു.