മകളെ തട്ടിക്കൊണ്ടു പോയെന്ന മുൻ ഭർത്താവിന്റെ പരാതിയില്‍ നടി വനിത വിജയകുമാറിനെ പോലീസ് ചോദ്യം ചെയ്തു. ഇ.വി.പി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു. താരത്തിന്റെ മുന്‍ ഭര്‍ത്താവ് ആനന്ദരാജ് ഫെബ്രുവരിയിലാണ് തെലുങ്കാന പോലീസില്‍ പരാതി നല്‍കിയത്.
തന്റെ പക്കല്‍നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് തിരിച്ചയച്ചില്ലെന്നുമാണ് പരാതി . മകളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ആനന്ദരാജ് നല്‍കിയിരുന്നു. വനിതയുടെ വീട്ടിലെത്തിയ തമിഴ്നാട് പോലീസ് മകളുടെ മൊഴിയെടുത്തു.