അനൂപ് മേനോൻ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തിലെ ‘എൻ രാമഴയിൽ’ എന്ന ഗാനം പുറത്തിറങ്ങി. മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചാണ് ഗാനം റിലീസ് ചെയ്തത്. അനൂപ് മേനോന്റെ തന്നെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് രതീഷ് വേഗയാണ്. മനോഹരമായ ഈ മെലഡി ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസുമാണ്. അനൂപ് മേനോൻ, രഞ്ജിത്, നന്ദു, നിരഞ്ജന അനൂപ്, ദിവ്യ എസ് പിള്ളൈ, ദുർഗ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിന്റെ നിർമാണം അംജിത് എസ് കോയയാണ്. മഹാദേവൻ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.