81-ാം ജന്മദിനത്തില് മൂകാംബികയെ തൊഴാന്‍ ഗാനഗന്ധര്വ്വനെത്തില്ല. എല്ലാ പിറന്നാള്‍ ദിനത്തിലും മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി കെ.ഗാനാര്ച്ചനക്കായി സമര്‍പ്പിച്ചായിരുന്നു കെ.ജെ.യേശുദാസിന്റെ ഓരോ പിറന്നാള്‍ ദിനവും. എങ്കിലും ക്ഷേത്രത്തില്‍ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിനായുള്ള പ്രത്യേക പൂജകള്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രമാണിച്ച് പതിവ് യാത്ര മുടക്കിയിരിക്കുകയാണ് അദ്ദേഹം.
ഇത്തവണ അമേരിക്കയിലെ വീട്ടിലാണ് യേശുദാസിന്റെ പിറന്നാള്‍ ആഘോഷം. അതേ സമയം സരസ്വതി മണ്ഡപത്തില്‍ വലിയ സ്ക്രീന്‍ സ്ഥാപിച്ച് വെബ്കാസ്റ്റ് വഴി ഗാനാര്‍ച്ചന നടത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. യേശുദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശിഷ്യനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന് പതിവ് പോലെ ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്തും.
കഴിഞ്ഞ 48 വര്‍ഷവും മുടങ്ങാതെ തന്റെ പിറന്നാള്‍ ദിനത്തില്‍ യേശുദാസ് മൂകാംബികയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും കുടുംബസമേതം ക്ഷേത്രത്തിലെത്തിയിരുന്നു.