കേരളചരിത്രമെന്നത് വിപ്ലവങ്ങളാൽ രചിക്കപ്പെട്ട ഒന്നാണ്. എണ്ണമറ്റ ചെറുത് ചെറുതും വലുതുമായ നിരവധി വിപ്ലവങ്ങളുടെ കഥകൾ നമ്മുടെ പൂർവികർ നമുക്കായി പങ്ക് വെച്ചിട്ടുണ്ട്. അത് കേട്ട് പുളകിതരായവരുമാണ് നമ്മളെല്ലാവരും. അത്തരം വിപ്ലവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന നിരവധി സിനിമകളും മലയാളിക്ക് സ്വന്തമായിട്ടുണ്ട്.
കഴിഞ്ഞു പോയ കാലഘട്ടത്തിലെ കേരളീയന്റെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും ആ വിപ്ലവത്തിന്റെ കഥ വെബ് സീരീസ് ആകുന്നു. അടിയന്തരാവസ്ഥക്കാലത്തെ അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ പോരാടിയ ഒരു നാടിന്റെ കഥപറയുന്ന ‘കൊടി’ എന്ന വെബ് സീരീസ് യൂട്യൂബിൽ ശ്രദ്ദിക്കപ്പെടുന്നു. നാല് എപ്പിസോഡുകളായി യൂട്യൂബിൽ റിലീസ് ചെയ്യുന്ന ‘കൊടി’ എസ്. ക്യു. ഡബ്ല്യൂ സ്റ്റുഡിയോസാണ് ഒരുക്കിയിരുന്നത്. ഇതിലെ പാതയോരങ്ങളെ ഭൂതകാലങ്ങളെ എന്ന പാട്ട് ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഗീത് എം എഴുതിയ തിരക്കഥയിൽ ആൽബിൻ. കെ വർഗീസാണ് കൊടി സംവിധാനം ചെയ്തിരിക്കുന്നത്.