ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട് കോലി-അനുഷ്ക ശർമ്മ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് അനുഷ്കയ്ക്ക് പ്രായം 29 വയസ്സായിരുന്നു.
കുറച്ചു നാൾ മുൻപ് താൻ ഗർഭിണിയാണെന്ന് പുറം ലോകത്തോട് വെളിപ്പെടുത്തിയിരുന്നു താരം. ഞങ്ങൾ ഇനി രണ്ടല്ല, മൂന്നാണ് എന്ന ക്യാപ്ഷനോട് കൂടിയാണ് താൻ ഗർഭിണിയായ വിവരം അനുഷ്ക പങ്കുവെച്ചത്. വിരാട് കോഹ്ലിയോടൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരുടെയും പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന കോഹ്ലിയെ വിഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക. IPL മത്സരത്തിനിടയിൽ ആണ് ഇരുവരുടെയും ഈ രസകരമായ സംസാരം.
#WATCH | #ViratKohli makes a gesture to his wife #AnushkaSharma asking if she's eaten. In a short video clip from a IPL match, Anushka replies to Virat with a thumbs-up gesture. @imVkohli @AnushkaSharma
Video Credits: Twitter pic.twitter.com/GVXqXQWqAB
— NewsMobile (@NewsMobileIndia) October 29, 2020