ആരാധകർ ഏറെ കാത്തിരുന്ന സന്തോഷവാർത്തയുമായി വിരാട് കോഹ്ലിയും ഭാര്യ അനുഷ്കയും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് താരങ്ങൾക്ക് കുഞ്ഞു പിറന്നുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് .
അനുഷ്ക യുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ജനുവരിയിൽ കുഞ്ഞു വരുമെന്ന വാർത്ത കോഹ്ലി അറിയിച്ചിരുന്നു. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുഞ്ഞു പിറന്ന വാർത്തയും താരങ്ങൾ അറിയിച്ചിരിക്കുന്നത്.
പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത് എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും കോഹ്ലി കുറിച്ചിട്ടുണ്ട്. ബോളിവുഡിൽ നിരവധി താരങ്ങളാണ് ആശംസകളുമായി പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ്ശ്രദ്ധ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്.
അനുഷ്കയുടെ അമ്മയാകാൻ പോകുന്നുവെന്ന വാർത്തയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. അമ്മയാകാനൊരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നതിനു ശേഷം പ്രാർത്ഥനകളും കൂടെ വേണമെന്ന് കോഹ്ലി അറിയിച്ചിരുന്നു.
കുഞ്ഞ് പിറന്ന വാർത്ത പങ്കുവച്ച ശേഷം ഇക്കാലയളവിൽ തങ്ങളുടെ സ്വകാര്യത മാനിക്കണം എന്ന അഭ്യർത്ഥനയും വിരാട് പങ്കുവയ്ക്കുകയാണ്.