മലയാളത്തിലെ മൂന്നാമത്തെ ഒടിടി റിലീസായ കൊന്നപ്പൂക്കളും മാമ്പഴവും മുതിർന്നവർക്കും കൊച്ചുകുട്ടികൾക്കും ഒരേ പോലെ ആനന്ദം പകർന്ന് ശ്രദ്ധ നേടുന്നു. ടോപ്പ് സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ജയ്ഡൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. പൂർണമായി കുട്ടികളെ ജീവിതത്തെയും അവരുടെ സന്തോഷങ്ങളെയും ചുറ്റിപ്പറ്റി നടക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് എസ് ആണ്.
നിരവധി ദേശിയ അന്തർദേശിയ ചലച്ചിത്ര മേളകളിൽ ഇതിനോടകം തന്നെ പ്രദർശിപ്പിച്ച കൊന്നപ്പൂക്കളും മാമ്പഴവും എന്ന കുഞ്ഞു ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റഷ്യയിൽ സെമി ഫൈനലിസ്റ്റ് ആയിരുന്നു. വില്ലേജ് ടാക്കീസ് പ്രൊഡക്ഷന്റെ ബാനറിൽ നീന ബി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദർശ് കുര്യൻ ആണ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഷാരൂൺ സലിം.