ആട് 2 വിജയാഘോഷവേളയിൽ ഫ്രൈഡേ ഫിലിം ഹൗസ് നടത്തിയ രണ്ട പ്രധാന അനൗൺസ്മെന്റുകളാണ് കോട്ടയം കുഞ്ഞച്ചൻ 2, ആട് 3 എന്നീ ചിത്രങ്ങൽ. എന്നാൽ കോപ്പി റൈറ്റ് പ്രശ്നങ്ങളും മറ്റുമായി കോട്ടയം കുഞ്ഞച്ചൻ 2 ഏകദേശം ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെ എല്ലാവരും കരുതിയിരിക്കുകയായിരുന്നു. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായെന്നും കോട്ടയം കുഞ്ഞച്ചൻ 2ൽ നായകനായി മമ്മുക്ക തന്നെ എത്തുമെന്നും നിർമാതാവ് വിജയ് ബാബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത വിജയ് ബാബു പുറത്തുവിട്ടത്.
“നമസ്കാരം ….
‘കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു…?
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ ‘കോട്ടയം കുഞ്ഞച്ചൻ2’ എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക… ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും ?
കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ….?
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ് ….?
Godbless”
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഈ വർഷം ക്രിസ്തുമസ് റിലീസായി തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.