മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് കൃഷ്ണ പ്രഭ. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ നടി, സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തന്നെ സജീവമാണ്. ഹാസ്യ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് വളരെ സീരിയസ് അയാ കഥാപാത്രങ്ങൾ വരെയഭിനയിച്ചു മികവ് തെളിയിച്ച ഈ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. കുറച്ചു സീനുകളിൽ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിർത്തുന്നത്.
മിനിസ്ക്രീനിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് കൃഷ്ണപ്രഭയുടേത്. പ്രൊഫഷണൽ നർത്തകി കൂടിയായ കൃഷ്ണപ്രഭ മോഹൻലാൽ ചിത്രമായ മാടമ്പിയിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നത്. ദൃശ്യം 2വിലെ മേരി എന്ന കഥാപാത്രത്തിലൂടെ ഈ അടുത്ത് കൃഷ്ണപ്രഭ ഏറെ കൈയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ ഏറെ വൈറലായ ഭീഷ്മപർവ്വത്തിലെ ‘രതിപുഷ്പം’ എന്ന ഗാനത്തിന് ചുവട് വെച്ചിരിക്കുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സുഹൃത്ത് സുനിത റാവുവിന് ഒപ്പമാണ് താരം ചുവട് വെച്ചിരിക്കുന്നത്. റെട്രോ ലുക്കിലുള്ള കോസ്റ്റ്യൂംസാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
View this post on Instagram